Hotstillsupdates

0


നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ മലയാള സിനിമയിൽ അരങ്ങേറുന്നു. സംവിധായകൻ ഫാസിലിന്റെ ഇളയ മകൻ ഫർഹാൻ ഫാസിൽ എന്ന വാച്ചു അരങ്ങേറ്റം കുറിക്കുന്ന സിനിമയിലൂടെയാണ് അഹാനയും വെള്ളിവെളിച്ചത്തിലെത്തുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിന്‌ ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരകുടുംബങ്ങളിൽ നിന്നുള്ള ഇവരുടെ അരങ്ങേറ്റം. 

'വേദിക' സാരീസിന്റെ പരസ്യ മോഡലായി നേരത്തെ അഹാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിലെ എം.ഒ.പി വൈഷ്‌ണവ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ അഹാന. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ അഭിനയിക്കാൻ ആദ്യം അഹാന താൽപര്യം കാണിച്ചിരുന്നില്ല. അന്നയും റസൂലും എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയാവാൻ അഹാനയെ രാജീവ് രവി സമീപിച്ചിരുന്നതാണ്. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്ന് ചൂണ്ടിക്കാട്ടി അഹാന വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് അഹാനയെ രാജീവ് രവി വീണ്ടും സമീപിച്ചത്. 

ഇത്തവണ അഹാനയെ സമ്മതിപ്പിക്കേണ്ട ചുമതല തന്റെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ ഏല്പിക്കുകയായിരുന്നു. അഹാനയ്ക്ക് പഠനം തുടരുന്നതിന് കുഴപ്പമില്ലെന്നും ഷൂട്ടിംഗിന്റെ ഭൂരിഭാഗവും അവധിക്കാലത്തായിരിക്കും എന്നും ഗീതു അഹാനയെ ബോദ്ധ്യപ്പെടുത്തി. തുടർന്നാണ് അഹാന സമ്മതം മൂളിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് (ജനുവരി 7)​ തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരം തന്നെയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. 

Post a Comment

 
Top