Hotstillsupdates

0


വയസ് 48 ആയി,​ ഇതുവരെ വിവാഹം കഴിച്ചില്ല. വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യം ചോദിച്ചവർക്ക് സൽമാൻ ഖാൻ ഇതാ മറുപടി നൽകിയിരിക്കുന്നു. വിവാഹത്തോട് താൽപര്യമില്ലെന്നും ഒറ്റയ്ക്കുള്ള ജീവിതത്തില്‍ താൻ തൃപ്തനാമെന്നും സൽമാൻ വ്യക്തമാക്കി.

‘കാമുകിയെ കണ്ടെത്തുന്നതിലോ വിവാഹിതനാകാനോ എനിക്ക് താൽപര്യമില്ല. ഒറ്റയ്ക്കുള്ള ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നു,​ ആസ്വദിക്കുന്നു. 30 വർഷമായി ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്.  ഞാൻ അനുഭവിക്കുന്ന സുഖം നിങ്ങള്‍ക്ക് മനസിലാക്കാനാവില്ല'- സൽമാൻ ഒരു പരിപാടിക്കിടെ പറഞ്ഞു. 

ഒറ്റയ്ക്കായതിനാല്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യാം,​ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ആരോടും കള്ളം പറയേണ്ടി വന്നു എന്ന കുറ്റബോധവും വേണ്ടെന്നും സൽമാന്‍ ഖാൻ പറഞ്ഞു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും സൽമാൻ കൂട്ടിച്ചേർത്തു. 

Post a Comment

 
Top