Hotstillsupdates

0


മൈന എന്ന സിനിമയിലൂടെ തമിഴകത്ത് അരങ്ങേറിയതാണ് നടി അമലാ പോൾ. ചിത്രത്തിന്റെ വിജയം അമലയ്ക്ക് പിന്നീട് സമ്മാനിച്ചത് ഒരേ തരത്തിലുള്ള വേഷങ്ങളും. എന്നാൽ ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്താൽ സിനിമാരംഗത്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അമല ട്രാക്ക് മാറ്റിപ്പിടിക്കുകയായിരുന്നു. 

ഗ്രാമീണ പെൺകുട്ടിയിൽ നിന്ന് അതിഗ്ളാമറസായ വേഷങ്ങളിലേക്കുള്ള തന്റെ ചുവടുമാറ്റത്തിന് കാരണം ഈ ടൈപ്പ് കാസ്റ്റിഗ് ആണെന്ന് അമല പറഞ്ഞു. ഒരേതരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ചു പ്രയോജനങ്ങളൊന്നും തന്നെ ഇല്ല. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്പോൾ ഗ്ളാമറും അതിന്റെ ഭാഗമായിരിക്കും- അമല പറഞ്ഞു. 

ഇപ്പോൾ താൻ ശരിയായ ട്രാക്കിലാണെന്ന് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും അത് തുടരുമെന്നും അമല പറഞ്ഞു. ചരിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഈ യുവനടി വെളിപ്പെടുത്തി. 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയാണ് മലയാളത്തിൽ അമലയുടേതായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ഫഹദുമായി തനിക്ക് മികച്ച ഒരു രസതന്ത്രം രൂപപ്പെടുത്താനായി എന്നാണ് വിശ്വാസം. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ആരോഗ്യകരമായ മത്സരമായിരുന്നു താനും ഫഹദും തമ്മിൽ ഉണ്ടായിരുന്നതെന്നും അമല പറഞ്ഞു. കഥാപാത്രത്തത്തോട് പൂർണമായും നീതി പുലർത്താനായെന്നാണ് കരുതുന്നതെന്നും നടി കൂട്ടിച്ചേർത്തു.

Post a Comment

 
Top