Hotstillsupdates

0


കഥാപാത്രത്തിന്റെ ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് മാറുന്നതിന് എന്തു ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറുള്ളവരാണ് സിനിമാ നടന്മാർ. അതിനായി ശരീരഭാരം കുറയ്ക്കുന്നതിനും അവർ തയ്യാറാണ്. അടുത്തിടെ യുവനായകൻ ഉണ്ണി മുകുന്ദൻ ലാസ്റ്റ് സപ്പർ എന്ന സിനിമയ്ക്കു വേണ്ടി ശരീരഭാരം 17 കിലോയോളം കുറച്ചിരുന്നു. 

ഇപ്പോഴിതാ നടൻ ജയസൂര്യയും ശരീരഭാരം കുറയ്ക്കാൻ ഒരുങ്ങുകയാണ്. മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന അപ്പോത്തിക്കരി എന്ന സിനിമയ്ക്കു വേണ്ടിയാണ് ജയസൂര്യ പത്തു കിലോ കുറയ്ക്കുന്നത്. 

ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണകാര്യങ്ങളിൽ അതീവശ്രദ്ധയാണ് ജയസൂര്യ വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം കഠിന വ്യായാമവും ചെയ്യുന്നുണ്ട്. നാലാഴ്ചയ്ക്കുള്ളിൽ ശരീരഭാരം കുറച്ചെടുക്കുകയാണ് ലക്ഷ്യമെന്നും അത് കടുത്ത വെല്ലുവിളി തന്നെയാണെന്നും ജയസൂര്യ പറഞ്ഞു.  ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒന്നും തന്നെ ജയസൂര്യ കഴിക്കുന്നില്ല. ഇലക്കറികളും മറ്റുമാണ് ആഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ചിത്രത്തിലെ തന്റെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതാണെന്ന് ജയസൂര്യ പറഞ്ഞു. എന്നാൽ അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. സുരേഷ് ഗോപിയും ആസിഫ് അലിയുമാണ് മറ്റു പ്രധാന താരങ്ങൾ. നായികയെ തീരുമാനിച്ചിട്ടില്ല. 

Post a Comment

 
Top