Hotstillsupdates

0


അഞ്ജലി മേനോൻ പുതിയതായി സംവിധാനം ചെയ്യുന്ന ബഹുതാര ചിത്രത്തിന് പേരായി. എൽ ഫൊ‌ർ ലവ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽക്കർ സൽമാൻ,​ നിവിൻ പോളി,​ ഫഹദ് ഫാസിൽ,​ ഇഷ തൽവാർ,​ നസ്രിയ നസിം,​ പാർവതി മേനോൻ,​ നിത്യ മേനൻ  തുടങ്ങിയവരാണ് താരങ്ങൾ. 

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ പുതുതലമുറയിലെ യുവമിഥുനങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എറണാകുളം,​ ബാംഗ്ളൂർ,​ കൊച്ചി,​ ചെന്നൈ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. 

ഗോപീ സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറാണ്. അൻവര്‍ റഷീദും അമല്‍ നീരദും ചേര്‍ന്ന് രൂപീകരിച്ച എ.എ റിലീസായി ചിത്രം മെയിൽ തീയേറ്ററുകളിൽ എത്തും. 

Post a Comment

 
Top